ചെങ്ങന്നൂർ: പ്രാണവായുതേടി മനുഷന് അലയേണ്ടിവന്നത് പ്രകൃതിയിൽ നിന്ന് അകന്നുപോയതു കൊണ്ടാണെന്ന് ഓർത്തഡോക്‌സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പുത്തൻകാവ് മെട്രോപൊലീത്തൻ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ രണ്ടാംഘട്ട കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൾസ് ഓക്‌സിമീറ്ററുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂൾ പ്രിൻസിപ്പൽ പ്രിയാ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ മിനി സജൻ, കെ.ഷിബു രാജൻ, പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ വികാരി ഫാ. വിമൽ മാമ്മൻ ചെറിയാൻ, സ്‌കൂൾ ഹെഡ് മാസ്റ്റർ സന്തോഷ് വി.മാത്യു, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വി.വി. മിനിമോൾ, പി.റ്റി.എ. പ്രസിഡന്റ് പി.വി. ജോൺ, ആശ പ്രവർത്തക ജി.ചിത്രലേഖ എൻ.എസ്.എസ്.വോളണ്ടിയർമാരായ സാന്ദ്രാ സത്താർ, റിൻസി റെജി, റ്റി.എസ്.സ്വാതി, പി.സി.വിഗ്‌നേഷ്, അബി സുരേഷ് എന്നിവർ പ്രസംഗിച്ചു.