അയിരൂർ :പഞ്ചായത്തിലെ കൊവിഡ് വാക്‌സിനേഷൻ വിതരണം രാഷ്ടീയ താൽപ്പര്യത്തിനായി സി.പി.എം അട്ടിമറിക്കുന്നതായി ബി.ജെ.പി ആരോപണം. പഞ്ചായത്തിൽ 16 വാർഡുകളാണ് ഉള്ളത്. ഇവിടെ വാക്‌സിനേഷൻ എടുത്തവർ ശരാശരിയെക്കാൾ കുറവാണ്. വാക്‌സിനായി അപേക്ഷിച്ചവർക്ക് സ്‌ളോട്ട് കിട്ടുന്നില്ല. എന്നാൽ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നും സി.പി.എം പ്രവർത്തകർ കാഞ്ഞിറ്റുകരയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി മാനദണ്ഡം മറികടന്ന് വാക്‌സിൻ എടുക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതിനെതിരെ സമരം നടത്തും. യോഗത്തിൽ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രസന്ന കുമാർ പുറംപാറ, വൈസ് പ്രസിഡന്റ് എം.എസ്.രവീന്ദ്രൻ നായർ, ബി.ജെ.പി സംസ്ഥാന സമിതി അംഗം പ്രദീപ് അയിരൂർ ,ജില്ലാ വൈസ് പ്രസിഡന്റ് എം.അയ്യപ്പൻകുട്ടി, പഞ്ചായത്ത് കമ്മിറ്റി അംഗം പ്രസാദ് മൂക്കന്നൂർ എന്നിവർ പങ്കെടുത്തു.