പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി തിരുവല്ല ഡി.ഡി.ഇ ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന ട്രഷറർ എസ് സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എസ്. പ്രേം അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ സജി.എം. മാത്യു മുഖ്യ പ്രഭാഷണം നടത്തി , ജില്ലാ സെക്രട്ടറി വി.ജി. കിഷോർ, ട്രഷറർ ദിലീപ് കുമാർ , എം.എസ് നിഷ, വർഗീസ് ജോസഫ് , സതീശൻ നായർ എന്നിവർ പ്രസംഗിച്ചു.