മല്ലപ്പള്ളി : സുമനസുകൾ ഒത്തുചേർന്നപ്പോൾ ഗ്രാമീണ സ്‌കൂളിലെ ആവശ്യക്കാരായ മുഴുവൻ വിദ്യാർത്ഥികൾക്കും മൊബൈൽ ഫോണുകളും ടാബുകളും ലഭിച്ചു. മലങ്കര ക്‌നാനായ സഭാ ബിഷപ്പ് ഗീവറുഗീസ് മാർ അപ്രേമിന്റെ പിന്തുണ കൂടി ലഭിച്ചതോടെ പദ്ധതി വേഗം നടപ്പിലായി. തുരുത്തിക്കാട് സെന്റ് ജോസഫ്‌സ് എൽ.പി സ്‌കൂളിലെ ആവശ്യക്കാരായ വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠനത്തിന് ആവശ്യമായ ഫോണുകളും ടാബുകളും വിതരണം ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം കുഞ്ഞുകോശി പോൾ നിർവഹിച്ചു. ഹെഡ്മിസ്ടസ് ജിജി സി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജേക്കബ് കെ ഇരണയ്ക്കൽ, കെ.ആർ.സദാശിവൻ പിള്ള, അമ്പിളിമോൾ തങ്കപ്പൻ, പി.ടി.എ പ്രസിഡന്റ് സൗമ്യ വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.