പത്തനംതിട്ട: ലക്ഷദ്വീപിലെ കേന്ദ്ര സർക്കാർ നടപടികൾ പിൻവലിച്ച് അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് ദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ ജനതാദൾ (എസ്) പോസ്റ്റ് ഓഫീസ് പടിക്കൽ പ്രതിഷേധം സംഘടിപ്പിച്ചു. ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് അലക്‌സ് കണ്ണമല ഉദ്ഘാടനം ചെയ്തു. മഹിളാ ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് ജൂലി മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സിന്ധു സുമേഷ്, സാലമ്മ ബിജി, നിഖില ബജോ, ജോളി കൈപിലാവിൽ ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, മണ്ഡലം വർക്കിംഗ് പ്രസിഡന്റ് ബജോ പി.മാത്യു, നൗഷാദ് കണ്ണങ്കര തുടങ്ങിയവർ പ്രസംഗിച്ചു.