ആറന്മുള : ശ്യാമപ്രസാദ് മുഖർജിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് ബി.ജെ.പി ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ സൂരജ് ഇലന്തൂർ, ബാബു കുഴിക്കാല, വൈസ് പ്രസിഡന്റ് ജി.വിദ്യാധിരാജൻ, ട്രഷറർ വി.എസ്.അനിൽകുമാർ, ബി.ജെ.പി പത്തനംതിട്ട മുനിസിപ്പാലിറ്റി പ്രസിഡന്റ് പി.എസ്. പ്രകാശ് , യുവമോർച്ച നേതാക്കളായ അശ്വിൻ ഇലന്തൂർ, അജോ ജോയ് എന്നിവർ പങ്കെടുത്തു.