ചിറ്റാർ :കിഴക്കൻ മലയോര മേഖലയായ ചിറ്റാർ പഞ്ചായത്തിൽ വ്യാജവാറ്റ് വ്യാപകം. വയ്യാറ്റുപുഴ വലിയകുളങ്ങരവാലി, തേരകത്തുംമണ്ണ്, മൺപിലാവ് എന്നീ പ്രദേശങ്ങളാണ് വ്യാജവാറ്റിന്റെ പ്രധാന കേന്ദ്രങ്ങൾ. വനത്തിനോട് ചേർന്ന സ്ഥലമായതിനാൽ വന്യമൃഗങ്ങളുടെ ശല്യം മൂലം ഏക്കറ് കണക്കിന് കൃഷി സ്ഥലങ്ങളാണ് കൃഷിചെയ്യാൻ കഴിയാതെ കിടക്കുന്നത്. ഇങ്ങനെയുള്ള സ്ഥലങ്ങളാണ് വ്യാജ വാറ്റ് കേന്ദ്രങ്ങൾ. കൊവിഡിന്റെ രണ്ടാം വരവിൽ നാടുമുഴുവൻ ലോക്ക് ഡൗണായപ്പോൾ വിദേശ മദ്യഷോപ്പുകൾ അടച്ചിട്ട സാഹചര്യത്തിലാണ് വാറ്റ് കേന്ദ്രങ്ങൾ വ്യാപകമായത്. ലോക്ക് ഡൗൺ സമയത്ത് ഒരു ലിറ്റർ ചാരായത്തിന് 1500മുതൽ 2000രൂപ വരെ ആയിരുന്നു വില.
അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.