പത്തനംതിട്ട: കോൺഗ്രസ് സേവാദൾ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും റാന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ബെന്നി പുത്തൻപറമ്പിൽ സി.പി.എമ്മിൽ ചേർന്നു. കഴിഞ്ഞ പഞ്ചായത്ത്, നിയമസഭ തിരഞ്ഞെടുപ്പുകളിൽ സ്വതന്ത്രനായി മത്സരിച്ച് കോൺഗ്രസിൽ നിന്ന് അകന്നു കഴിയുകയായിരുന്നു അദ്ദേഹം.
നാടിന്റെ സമഗ്രവികസനത്തിനും പൊതുസമൂഹത്തിന്റെ കെട്ടുറപ്പിനും നേതൃത്വം നൽകാൻ കഴിയുന്ന പ്രസ്ഥാനമെന്ന നിലയിലാണ് സി.പി.എമ്മിൽ ചേരാൻ തീരുമാനിച്ചതെന്ന് ബെന്നി പുത്തൻപറമ്പിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. നിരവധിയാളുകൾ സി.പി.എമ്മിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ബെന്നി പുത്തൻപറമ്പിലിനെ സി.പി.എമ്മിലേക്ക് സ്വീകരിച്ചു.
സി.പി.എം ഏരിയാ സെക്രട്ടറി പി.ആർ. പ്രസാദ്, എൻ.ആർ.ഐ, എക്‌സ് എൻ.ആർ.ഐ സമിതി പ്രസിഡന്റ് ബാബു പുത്തൻപറമ്പിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.