കൊടുമൺ: മദ്ധ്യവയസ്‌കനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. അങ്ങാടിക്കൽ വടക്ക് ഇശ്ശേരിയേത്ത് ശശിധരൻ നായർ (പൊടിക്കുട്ടൻ -60 )ആണ് മരിച്ചത്. അങ്ങാടിക്കൽ വടക്ക് ഗണപതി ക്ഷേത്രത്തിന് സമീപമുള്ള കുളത്തിൽ ബുധനാഴ്ച രാവിലെയാണ് നാട്ടുകാർ മൃതദേഹംകണ്ടത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ.