കൊടുമൺ : പ്ലാന്റേഷൻ കോർറേഷന്റെ കൊടുമൺ എസ്റ്റേറ്റ് ഇൻസ്‌പെക്ഷൻ ബംഗ്ലാവിന് സമീപം ബി.എസ്.എൻ.എൽ മൊബൈൽ ടവർ 2021 മേയ് 6ലെ ശക്തമായ മഴയെ തുടർന്നുള്ള കാറ്റിൽ നിലം പൊത്തിയത് പുനസ്ഥാപിച്ചില്ല. ടവർ ഇല്ലാത്തത് കാരണം പ്രദേശത്ത് മൊബൈൽ റേഞ്ച് ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ടവറിന്റെ ഭാഗങ്ങൾ അഴിച്ച് വെച്ചിട്ട് പോയതല്ലാതെ പുന:സ്ഥാപിച്ചിട്ടില്ല. ടവർ നിർമ്മാണത്തിലെ അശാസ്ത്രീയതാണ് നിലംപൊത്തുവാൻ കാരണമെന്നാണ് ആരോപണം ഒന്നര മാസക്കാലമായി ടവറിന്റെ പ്രവർത്തനം നിലച്ചതു മുതൽ എസ്റ്റേറ്റിലെ അടക്കമുള്ള സമീപ പ്രദേശങ്ങളിൽ മൊബൈൽ കവറേജിന്റെ ബുദ്ധിമുട്ട് നേരിടുകയാണ്. ടവറിന്റെ പ്രവർത്തനം ഇല്ലാത്ത് മൂലം ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കേണ്ട എസ്റ്റേറ്റിലെ ലേബർ ലൈൻസുകളിൽ താമസക്കാരായ തൊഴിലാളികളുടെ കുട്ടികൾ ബുദ്ധിമുട്ടുകയാണ്.
അടിയന്തരമായി ബി.എസ്.എൻ.എൽ ടവർ പുന:സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം.
അങ്ങാടിക്കൽ വിജയകുമാർ,
പ്ലാന്റേഷൻ വർക്കേഴ്‌സ്
കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി
-ടവർ നിലംപതിച്ചിട്ട് ഒന്നര മാസം
-ടവർ നിർമ്മാണത്തിലെ അശാസ്ത്രീയതയെന്ന് ആരോപണം
- നെറ്റ് വർക്കില്ലാത്തതിനാൽ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിൽ