dharna
കേരള കോൺഗ്രസ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ്ണ

തിരുവല്ല: രാജ്യത്തെ ഇന്ധനവില വർദ്ധനവ് നിയന്ത്രിക്കാൻ പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് പാർട്ടി കുറ്റൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിനു കുരുവിള ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് കുറ്റൂർ മണ്ഡലം പ്രസിഡന്റ് കുഞ്ഞുമോൻ മുളമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽസെക്രട്ടറി ജോ ഇലഞ്ഞിമൂട്ടിൽ, യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജേഷ്, പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് കെ.എസ് ഏബ്രഹാം, മണ്ഡലം ജനറൽസെക്രട്ടറി ജോസ് തേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.