തിരുവല്ല: കൊവിഡ് മഹാമാരിക്കെതിരെ തിരുവല്ല മർച്ചന്റസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ സഹകരണത്തോടെ വ്യാപാരികൾക്കും കുടുംബാംഗങ്ങൾക്കും ജീവനക്കാർക്കും പ്രതിരോധ വാക്സിൻ നൽകി. ബിലീവേഴ്സ് ആശുപത്രിയിൽ പരിപാടിയുടെ ഉദ്ഘാടനം ആശുപത്രി എക്സികൂട്ടീവ് ഡയറക്ടർ ഡോ.ജോർജ് ചാണ്ടി നിർവഹിച്ചു. മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം അദ്ധ്യക്ഷത വഹിച്ചു. വാക്സിൻ പ്രോഗ്രം എക്സികൂട്ടീവ് ഡോ.സംഗീത, ഡോ.ധനു, പി.ആർ.ഒ അരുൺ ബാബു, അസോസിയേഷൻ ഭാരവാഹികളായ എം.കെ.വർക്കി, രഞ്ചിത്ത് ഏബ്രഹാം,പി.എസ് നിസാമുദീൻ, ജി.ശ്രീകാന്ത് എന്നിവർ പങ്കെടുത്തു. രണ്ടുദിവസമായി 250 ലധികം പേർക്കാണ് വാക്സിൻ നൽകുന്നത്.