തിരുവല്ല: തിരുവല്ലയുടെ ഔട്ടർ റിംഗ് റോഡായി വികസിപ്പിക്കുന്ന കുറ്റൂർ -കിഴക്കൻ മുത്തൂർ- മുത്തൂർ റോഡിന്റെ നിർമ്മാണത്തിനായി ചുമത്രയിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയുടെ 10 സെന്റ് സ്ഥലം വിട്ടുനൽകാൻ ഉത്തരവായതായി മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു. ഇതുസംബന്ധിച്ച് വ്യവസായ വകുപ്പാണ് ഉത്തരവിറക്കിയത്. റോഡിന്റെ മുന്നൂറ് മീറ്ററോളം നീളത്തിൽ ഒരു മീറ്ററിൽ കുറയാതെയുള്ള സ്ഥലമാണ് റോഡിന്റെ വികസനത്തിനായി വിട്ടുകൊടുക്കുന്നത്.