അടൂർ : തട്ട മങ്കുഴി എൻ. എസ്.എസ് എൽ.പി സ്കൂളിലെ ഓൺലൈൺ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കായി അദ്ധ്യാപകർ സംഘടിപ്പിച്ച സ്മാർട്ട് ഫോണുകൾ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിതരണം ചെയ്തു. പ്രഥമ അദ്ധ്യാപിക എം.എ.സുധ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രാജേന്ദ്ര പ്രസാദ്, പി.ടി.എ പ്രസിഡന്റ് രാജി വിനോദ്, അദ്ധ്യാപിക മിനി എന്നിവർ പ്രസംഗിച്ചു.