അടൂർ: കേരള കോൺഗ്രസ്‌ - ജെ മണ്ഡലം പ്രസിഡന്റുമാരായിരുന്ന അഡ്വ. അലക്സാണ്ടർ ഫിലിപ്പ് (ഏറത്ത് ), സാംസൺ സാമൂവൽ (കടമ്പനാട് ) എന്നിവരുടെ നേതൃത്വത്തിൽ അൻപതിൽപരം അംഗങ്ങൾ പാർട്ടിയിൽ നിന്നും രാജിവെച്ച് കേരള കോൺഗ്രസ്‌ - എംൽ ചേർന്നു. സംസ്ഥാന കമ്മിറ്റി അംഗം ഡോ.വർഗീസ് പേരയിൽ, നിയോജകമണ്ഡലം പ്രസിഡന്റ്‌ സജു മിഖായേൽ എന്നിവർ ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.