കോഴഞ്ചേരി: എൽ.ഡി.എഫ് സർക്കാരിന്റെ വനംകൊള്ള ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നീർക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുൻപിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വർഗീസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി എക്‌സി. അംഗം കെ.എസ്. പാപ്പച്ചൻ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.കെ പുരുഷോത്തമൻ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ബാബുജി പൂതേത്ത്, ജോസഫ്, മണ്ഡലം ജനറൽ സെക്രട്ടറി മോനി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.