കൊടുമൺ : സംസ്ഥാന വ്യാപകമായി നടന്ന വനം കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അങ്ങാടിക്കൽ വല്ലേജ് ഓഫീസിന് മുമ്പിൽ യു.ഡി.എഫ് ധർണ നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജി. ജോയിയുടെ അദ്ധ്യക്ഷതയിൽ കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. ജോർജ് വർഗീസ് കൊപ്പാറ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ, കെ.സുന്ദരേശൻ, ബിജു അങ്ങാടിക്കൽ, മോനച്ചൻ മാവേലിൽ, ജോസ് പള്ളുവാതുക്കൽ, അജേഷ് കാവിൽ, ജോയി മുക്കുങ്കൽ, ഡി.കുഞ്ഞുമോൻ, ജോസ് പാണൂർ, ജോയി കുട്ടി,സുരേന്ദ്രൻ കാവിൽ തുടങ്ങിയവർ സംസാരിച്ചു.