കോഴഞ്ചേരി : യോഗ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജീവിതചര്യയായി യോഗയെ കുട്ടികളും മുതിർന്നവരും കാണണമെന്നും എം.ജി സർവകലാശാല സെന്റർ ഫോർ യോഗ ആൻഡ് നാച്ചറോപ്പതി ഡയറക്ടർ ഡോ.സി.ആർ.ഹരിലക്ഷ്മീന്ദ്ര കുമാർ പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്‌കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും അദ്ധ്യാപകർക്കുമായി എസ്.പി.സിയുടെ നേതൃത്വത്തിൽ നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഹെഡ് മാസ്റ്റർ എസ്.രമേഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.പി.എസ് യൂണിറ്റ് എ.സി.പി.ഒ ബിന്ദു. കെ.നായർ,എസ്.പി.എസ് പ്രൊജക്റ്റ് പത്തനംതിട്ട എ.ഡി.എൻ.ഒ സരേഷ് കുമാർ, അദ്ധ്യാപികമാരായ ജി.സുമാദേവി, ബി.ദേവജ, വിദ്യാർത്ഥി പ്രതിനിധികളായ ശ്രീലക്ഷ്മി.എസ്. പണിക്കർ, ദേവനന്ദൻ, രക്ഷകർതൃ പ്രതിനിധി രമ്യ, സ്റ്റാഫ് സെക്രട്ടറി ആർ.ജയ എന്നിവർ പ്രസംഗിച്ചു.