അടൂർ : ഒാൺലൈൻ പഠനത്തിന് സംവിധാനമില്ലാത്ത അടൂർ പന്നിവിഴ ഈസ്റ്റ് എൽ.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ മൊബൈൽ ഫോണുകൾ വിതരണംചെയ്തു. അടൂർ നഗരസഭാ ചെയർമാൻ ഡി. സജി ഉദ്ഘാടനംചെയ്തു.
ഹെഡ്മിസ്ട്രസ് ബിന്ദു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ ബിന്ദുകുമാരി, ലാലി സജി, എൻ.ആർ.എ കുവൈറ്റ് ഫോറം സെക്രട്ടറി ടൈസ്, പ്രോഗ്രാം കോ- ഓർഡിനേറ്റർ പ്രവീൺ എന്നിവർ പങ്കെടുത്തു. അടൂർ എൻ.ആർ.ഐ യു.എ.ഇ ചാപ്റ്ററിന്റെ സഹകരണത്തോടെയാണ് ആറ് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ ലഭ്യമാക്കിയത്.