പത്തനംതിട്ട : വനംകൊള്ളയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൈലപ്ര ജംഗ്ഷനിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി എലിസബേത്ത് അബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാത്യുതോമസ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.ഗോപി,സലിം പി.ചാക്കോ, ജെയിംസ് കീക്കരിക്കാട്ട് ,വിൽസൺ തുണ്ടിയത്ത്, ബിജു ശാമുവേൽ, ജെസി വർഗീസ്, ഏൽസി ഈശോ, തോമസ് ഏബ്രഹാം, സുനിൽ തോമസ്, മഞ്ജു സന്തോഷ് ,ജോർജ്ജ് യോഹന്നാൻ, ഓമന ജോൺസൺ, ആഷ്‌ലി എം.ഡാനിയേൽ, സിബി ജേക്കബ്, സജി തോമസ് മേക്കൊഴൂർ ആകാശ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.