coronavirus

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 525 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ വിദേശത്തു നിന്ന് വന്നവരും നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 517 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 1,15,142 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,07,718 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇന്നലെ 386 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,09,722 ആണ്. ജില്ലക്കാരായ 4764 പേർ ചികിത്സയിലാണ്.

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ 10 പേർ മരിച്ചു
1) തെളളിയൂർ സ്വദേശി (66) ,
2) കുന്നന്താനം സ്വദേശി (86),
3) ആറന്മുള സ്വദേശി (47),
4) തിരുവല്ല സ്വദേശി (37),
5) ഏഴംകുളം സ്വദേശി (61),
6) വടശേരിക്കര സ്വദേശി (70),
7) ഓമല്ലൂർ സ്വദേശി (42) ,
8) വളളിക്കോട് സ്വദേശി (67),
9) കലഞ്ഞൂർ സ്വദേശി (69),
10) ഓമല്ലൂർ സ്വദേശി (70) എന്നിവരാണ് മരിച്ചത്.