interst

കോഴഞ്ചേരി : നോർക്ക വഴി വായ്പ എടുത്തിട്ടുള്ള ചെറുകിട വ്യാപാര മേഖലയിലെ പ്രവാസികൾക്ക് കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പലിശ ഇളവ് നൽകി സഹായിക്കണമെന്ന് കേരള പ്രവാസി ജനത വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസ് യോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോസ് തോമ്പുംകുഴി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം അഡ്വ.കെ.ജയവർമ്മ, റോയി ചാണ്ടപ്പിള്ള, വി.ആർ.രാജേഷ്, ജോജി തോമസ് എന്നിവർ പ്രസംഗിച്ചു.