മല്ലപ്പള്ളി : ചെങ്ങരൂർ സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം ഷാജി സാം തച്ചക്കാലിൽ, ബിജു ഈപ്പൻ എന്നിവർ ഉൾപ്പടെ വിവിധ പാർട്ടികളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന 50 പേർ സി.പി.ഐയിൽ ചേർന്നു. ജില്ലാ സെക്രട്ടറി എ.പി. ജയൻ സ്വീകരിച്ചു. മണ്ഡലം സെക്രട്ടറി ബാബു പാലയ്ക്കൽ, ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം അഡ്വ. രതീഷ്‌കുമാർ, പി.എൻ. രാധാകൃഷ്ണപണിക്കർ, സി.ടി. തങ്കച്ചൻ, ഷിബു മടുക്കോലിൽ, ഷിനു പി.റ്റി., ശാമുവേൽ ജോസഫ്, വി.ജെ. ജോൺസൻ, ജയിസൺ മാത്യു, കുഞ്ഞ് പനച്ചിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.