പന്തളം: ഇടതു പക്ഷ സർക്കാരിന്റെ അറിവോടെ സംസ്ഥാനത്ത് വ്യാപകമായി നടത്തിയ മരംമുറി കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കുരമ്പാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരമ്പാല വില്ലേജ് ഓഫീസിന് മുന്നിൽ ധർണ നടത്തി. എൻ.ജി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ഡി.പ്രകാശിന്റെ അദ്ധ്യക്ഷതയിൽ കെ.ആർ.രവി, അഡ്വ.ഡി.എൻ തൃദീപ്, ചെറുവള്ളിൽ ഗോപകുമാർ, മണ്ണിൽ രാഘവൻ, സി.കെ രാജേന്ദ്രപ്രസാദ്, ബിജു ദാനിയൽ, അനിതാ ഉദയൻ, ജോർജ്ജ് തങ്കച്ചൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള, ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.