കോഴഞ്ചേരി : സംസ്ഥാനത്ത് നടക്കുന്ന വനം കൊള്ളയെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു ഡി എഫ് നാരങ്ങാനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി.
ഡി.സി. സി ജനറൽ സെക്രട്ടറി കെ. ജാസിം കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. ആർ രമേശ് അദ്ധ്യക്ഷത വഹിച്ചു. വി പി മനോജ് കുമാർ , ശ്രീകാന്ത് കളരിക്കൽ , പി. കെ ശ്രീധരൻ നായർ , ഡേവിഡ് തോമസ്, സി. വി. സാമുവൽ , അന്നമ്മ ഫിലിപ്പ്, മനോജ് മുളന്തറ , റജി തോമസ്, ബിനു കുമാർ , ജയ്മോൻ കാക്കനാട്ട്, ഷാജി സാമുവൽ എന്നിവർ പ്രസംഗിച്ചു.