ചാലാപ്പള്ളി: ചെറിയകുന്നം ഗവൺമെന്റ് എൽ.പി സ്‌കൂളിൽ ഓൺലൈൻ പഠന സഹായമായി 17 കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ.യമുനയുടെ അദ്ധ്യക്ഷതയിൽ കൊറ്റനാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പ്രകാശ് പി.സാം, ഉഷാ സുരേന്ദ്രനാഥ്, മെമ്പർമാരായ വി.വി.വിജിത, രാജേഷ് കുമാർ എന്നിവർ ഫോണുകൾ കൈമാറി. എസ്.രവീന്ദ്രൻ എഴുമറ്റൂർ, വിനോദ് പൈക്കര,സനൽ മിത്രാ മെഡിക്കൽസ്, വിജോയ് സ്‌കറിയ, ടി.ജെ.ഏലിയാമ്മ, വത്സമ്മ തോമസ്, ഇന്ദിരാദേവി, കെ.സി.ഫിലിപ്പ്, ജോർജ്കുട്ടി, ഏലിയാമ്മ ആന്റണി, ബേബി സാം,വിജയകുമാർ പഴോട്ടിൽ,കെ.ആർ. ശാന്തമ്മ, സ്‌കൂളിലെ അദ്ധ്യാപകർ എന്നിവർ ചേർന്നാണ് ഫോണുകൾ വാങ്ങി നൽകിയത്. ഹെഡ്മാസ്റ്റർ എസ്.സജീവ്, അദ്ധ്യൃാപിക ജയശ്രീ എന്നിവർ സംസാരിച്ചു.