കോഴഞ്ചേരി: വനംകൊള്ളയ്ക്കെതിരെ യു.ഡി.എഫ് ആറൻമുള ബ്ളോക്ക് കമ്മിറ്റി ആറൻമുള സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.എൻ.രാധാചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ശിവപ്രസാദ്, മനോജ് ജോർജ്, ഷാജൻ കൊഴുവേലി, സതീഷ് കെ.ബാബു, ഹരികുമാർ, വിശ്വനാഥൻ നായർ, ബി.കെ ഗോപലപിളള, ജോമോൻ, ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.