കോഴഞ്ചേരി : കേരളത്തിൽ നടന്ന വനംകൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് മുൻ എം.എൽ.എ അഡ്വ.കെ.ശിവദാസൻ നായർ ആവശ്യപ്പെട്ടു. ആറന്മുള മിനി സിവിൽ സ്‌റ്റേഷന് മുമ്പിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.എൻ.രാധാചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ശിവപ്രസാദ്, മനോജ് ജോർജ്, ഷാജൻ, സതീഷ് കെ.ബാബു, ഹരികുമാർ ,വി.വിശ്വനാഥൻ നായർ, ബി.കെ.ഗോപാലകൃഷ്ണപിള്ള ജോമോൻ, ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.