കലഞ്ഞൂർ: പാടത്തു ബൈക്കുകൾ അടിച്ചു തകർക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ പൊ
ലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അതിരുങ്കൽ തടത്തിൽ മഹേഷ് വിഷ്ണു (28) നെ ബുധനാഴ്ച രാത്രി പൊലീസ് അറസ്റ്റുചെയ്തിരുന്നു. സംഭവത്തിൽ മൂന്നുപേരെ കൂടി അറസ്റ്റുചെയ്യാനുണ്ട്. പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ തിടി സ്വദേശികളായ ഫൈസൽ രാജ്, നൈസാം എന്നിവർ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഫൈസൽരാജിന്റെ കൈയ്യിൽ നിന്ന് 45000 രൂപ നൈസാം കടം വാങ്ങിയിരുന്നു. ഇതു തിരികെ നൽകാത്തതിനെ തുടർന്ന് ഇരു കൂട്ടരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. തുടർന്ന് ഫൈസൽരാജ് മറ്റു മൂന്നുപേരെയും കൂട്ടി തിങ്കളാഴ്ച്ച രാത്രിയിൽ നൈസാമിനെയും സുഹൃത്തായ സുൽഫിക്കിനെയും പടക്കം എറിയുകയായിരുന്നു. രണ്ടു ബൈക്കുകളും തല്ലിത്തകർത്തിരുന്നു. സംഭവത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയും ഫോറിസ്റ്റിക് വിദഗ്ധരും ബോംബ് സ്‌കാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.