കൂടൽ: മൂട്ടിൽ മരംമുറിക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടൽ വില്ലേജ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. യു.ഡി.എഫ് ചെയർമാൻ അജു പി.തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.പി.സജൻ അദ്ധ്യക്ഷത വഹിച്ചു. ഒ.ബി.സി കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ ദിലീപ് അതിരുങ്കൽ, രാധാകൃഷ്ണൻ കൂടൽ, തോമസ് തോളൂർ, മോൻസി താവളത്തിൽ, സജി,ബിനോയി, സുരേഷ് എന്നിവർ സംസാരിച്ചു.