മല്ലപ്പള്ളി : മാസ്‌ക് ധരിക്കാതെ വീട്ടിൽ നിന്ന യുവതികളെ പൊലീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാൻ ശ്രമിച്ചയാളെ കീഴ്വായ്പ്പൂര് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
കല്ലൂപ്പാറ വള്ളോന്തറ പുത്തൻപുരയിൽ സന്തോഷ് പി. എബ്രഹാം (35) ആണ് പിടിയിലായത്. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ തിരുവല്ല പൊലീസിന് കൈമാറി. കീഴ്വായ്പ്പൂര് ഇൻസ്‌പെക്ടർ സി.റ്റി സഞ്ജയ്, എസ്.ഐമാരായ ശ്യാംകുമാർ, ഷാനവാസ് കെ.എച്ച്, സിവിൽ പൊലീസ് ഓഫീസർമാരായ രവികുമാർ, ജോബിൻ ജോസ് എന്നിവരാണ് സന്തോഷിനെ പിടികൂടിയത്.