പത്തനംതിട്ട: സംസ്ഥാനത്ത് നടന്ന മരംകൊള്ളയിൽ മുഖ്യമന്ത്രിക്കും റവന്യൂ, വനം മന്ത്രിമാർക്കും പങ്കുണ്ടെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ പറഞ്ഞു. മരംമുറിക്കൽ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ ധർണ കളക്ടറേറ്റിന് മുൻപിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ.ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ശിവദാസൻ നായർ, അഡ്വ.പഴകുളം മധു, യുഡിഎഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് ടി.എം.ഹമീദ്, ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ശ്രീകോമളൻ എന്നിവർ പ്രസംഗിച്ചു.
വിവിധ കേന്ദ്രങ്ങളിൽ നടന്ന ധർണ പ്രൊഫ.പി.ജെ.കുര്യൻ, പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, എൻ.ഷൈലാജ്, റിങ്കുചെറിയാൻ, അനീഷ് വരിക്കണ്ണാമല, കെ.ജയവർമ്മ, റജി തോമസ്, ജോർജ് മാമ്മൻ കൊണ്ടൂർ, തോപ്പിൽ ഗോപകുമാർ, അഡ്വ.എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾസലാം, റോബിൻ പീറ്റർ, ജോൺസൺ വിളവിനാൽ, സുനിൽ.എസ്.ലാൽ, കെ.കെ.റോയ്‌സൺ, ടി.കെ.സാജു എന്നിവർ ഉദ്ഘാടനം ചെയ്തു.