തിരുവല്ല: കവിയൂർ പഞ്ചായത്തിൽ ഇന്ന് മുതൽ 30 വരെ നിയന്ത്രണങ്ങൾ കർശനമാക്കി. ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ ഉച്ചക്ക് രണ്ടു വരെ മാത്രമേ പ്രവർത്തിക്കാൻ അനുവാദമുള്ളൂ. മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കും. കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16 ശതമാനത്തിൽ കൂടി നിൽക്കുന്നതിനാൽ പഞ്ചായത്തിൽ അടിയന്തര കോർ കമ്മിറ്റി യോഗം കൂടി ജില്ലാ കളക്ടറുടെ അനുവാദത്തോടെയാണ് തീരുമാനമെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവല്ല പൊലീസ് സർക്കിൾ ഇൻസ്പെക്ടർ, മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, നോഡൽ ഓഫീസർ, സെക്ടറൽ മജിസ്ട്രേറ്റ്, പഞ്ചായത്ത് സെക്രട്ടറി, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർ എന്നിവർ പങ്കെടുത്തു