25-aranmula-janamythri-po
ആറന്മുള ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനായി തുടക്കം കുറിച്ച പുതിയ പദ്ധതിയായ കാരുണ്യ സ്പർശം എന്ന പദ്ധതിയിലേക്ക് കോഴഞ്ചേരി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോണുകൾ ആറന്മുള പൊലീസ് സ്റ്റേഷൻ ഐ. എസ്. എച്ച്. ഒ. ജയകുമാറിന് റോട്ടറി ക്ലബ് പ്രസിഡണ്ട് സക്കറിയാ മാത്യു, ക്ലബ്ബ് സെക്രട്ടറി മധു ജോർജ്ജ് മത്തായി എന്നിവർ ചേർന്നു നൽകിയപ്പോൾ.

കോഴഞ്ചേരി : ആറൻമുള ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനായി തുടങ്ങിയ 'കാരുണ്യ സ്പർശം' പദ്ധതിയിലേക്ക് കോഴഞ്ചേരി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ മൊബൈൽഫോണുകൾ നൽകി. സ്റ്റേഷൻ എസ്.എച്ച്.ഒ.ജയകുമാറിന് റോട്ടറി ക്ലബ് പ്രസിഡന്റ് സക്കറിയാ മാത്യു, സെക്രട്ടറി മധു ജോർജ്ജ് മത്തായി എന്നിവർ ചേർന്നു നൽകി. സബ് ഇൻസ്‌പെക്ടർ രാജീവ്, ബീറ്റ് ഓഫീസർ എ.അനിലേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജോബിൻ, ക്ലബ് അംഗങ്ങളായ ജോജി.ജെ.വർഗ്ഗീസ്, ഡോ.ലിജു മാത്യു, ടി.സി.എബ്രഹാം എന്നിവർ പങ്കെടുത്തു.