തിരുവല്ല : കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കടപ്രയിൽ ജാഗ്രതാ സമിതികളുടെ സംയുക്ത യോഗം ചേർന്നു. വാർഡ് മെമ്പറന്മാർ, ആരോഗ്യ പ്രവർത്തകർ, പൊലീസ്, ആശാ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയുള്ള യോഗമാണ് നടന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മെഴ്സി വർഗീസ്, സെക്രട്ടറി എസ്.വിജയ്, സൂപ്രണ്ട് ബിന്ദു, ഡോ. ലക്ഷ്മി ദിവാകരൻ, പുളിക്കീഴ് എസ്.ഐ.അനീഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ മിനി ജോസ് , രാജേശ്വരി , പാർവതി, അഞ്ജുഷ, ജോർജ് കുട്ടി, ജോമോൻ തുടങ്ങിയവർ പങ്കെടുത്തു.