അടൂർ: അമിതവേഗത്തിൽ ബൈക്ക് ഓടിച്ച ഇതരസംസ്ഥാന തൊഴിലാളി മിനിവാനിൽ ഇടിച്ച് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി നിതായ് റോയി (27) ആണ് മരിച്ചത്. .കെ.പി റോഡിൽ ചേന്ദംപള്ളി ജംഗ്ഷനു സമീപം ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. നൂറനാട് മമ്മൂട് താമസിക്കുന്ന ഇയാൾ പറക്കോടുള്ള സുഹൃത്തുക്കളെ കണ്ട് മടങ്ങുകയായിരുന്നു. മറ്റ് വാഹനങ്ങളെ അപകടകരമാം വിധം ഓവർടേക്ക് ചെയ്തുപോകുന്നതിനിടെ തടി കയറ്റി വന്ന മിനി വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് ഏറെനേരം ശ്രമിച്ചാണ് പുറത്തെടുത്തത് .തൽക്ഷണം മരിച്ചു.