ചിറ്റാർ: സ്ത്രീധനത്തിനെതിരെ കെ.എസ്.കെ.ടി.യു പെരുനാട് ഏരിയാ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനജാഗ്രതാ സദസ് നടത്തി. ചിറ്റാർ മാർക്കറ്റിലും കോതയാട്ടുപാറയിലും കെ.എസ്.കെ.ടി.യു എരിയാ കമ്മിറ്റിയംഗം മിനി അശോകൻ ഉദ്ഘാടനം ചെയ്തു. ശ്രീവിദ്യ, എം.എസ് രാജേന്ദ്രൻ, രജി തോപ്പിൽ, പി.ജി രാമചന്ദ്രൻ , രാജമ്മ സുധാകരൻ, ശാന്തമ്മ എന്നിവർ സംസാരിച്ചു.
തണ്ണിത്തോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖല കമ്മിറ്റിയംഗം ശോഭ അജിത്ത് ഉദ്ഘാടനം ചെയ്തു. രാജി മണ്ണാരേത്ത്, കുഞ്ഞൂഞ്ഞമ്മ, മറിയാമ്മ ഏബ്രഹാം, സിസിലി വിൽസൺ, മോളി ജോർജ്, സുധാമണി മോഹൻ, ചെറിയാച്ചൻ, ഉമേഷ് എന്നിവർ സംസാരിച്ചു. പെരുനാട്ടിൽ വലിയപാലം ജംഗ്ഷനിൽ കെ.എസ്.കെ.ടി.യു ഏരിയാ കമ്മിറ്റിയംഗം മോഹിനി വിജയനും മാമ്പാറയിൽ കെ.എസ്.കെ.ടി.യു വനിത സബ് കമ്മിറ്റി കൺവീനർ രാധാ പ്രസന്നൻ ഉദ്ഘാടനം ചെയ്തു. പി.രേണു, പി.ഡി ശ്യാമള, ഇന്ദിരാ ചന്ദ്രൻ, ഓമനാ ഗംഗാധരൻ, സുമാ മധു, അസീന വിനോദ്, ലീലാമണി, ഷീല, റോബിൻ കെ തോമസ്, കെ.എസ് സുഗതൻ, ഷൈജാ ശശി എന്നിവർ സംസാരിച്ചു. ആങ്ങമൂഴിയിൽ ഏരിയാ കമ്മിറ്റിയംഗം സൗമ്യ രാജേഷ് ഉദ്ഘാടനം ചെയ്തു. രാധാമണി, അമ്പിളി, സിന്ധു അനിൽ കുമാർ, ശോഭ മധു, ശ്യാമ എന്നിവർ സംസാരിച്ചു.