പത്തനംതിട്ട: മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ അകാരണമായി മർദ്ദിച്ച പ്രതിയെ ഒരു മാസമായിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കേരളാ ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ നടത്തുന്ന ഒ.പി ബഹിഷ്കരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സർക്കാർ ഡോക്ടർമാരും ഇന്ന് ഓ പി. ബഹിഷ്‌കരിച്ച് സമരം ചെയ്യും.
ജില്ലാ - ജനറൽ - താലൂക്ക് ആശുപത്രികളിൽ സ്പെഷ്യൽറ്റി ഒ. പികൾ പ്രവർത്തിക്കില്ല. കാഷ്വാൽറ്റി എമർജൻസി സർവ്വീസുകളും കൊവിഡ് ചികിത്സകളും മാത്രമാവും ഉണ്ടാവുക. പ്രാഥമിക - സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ പത്ത് മണി മുതൽ പതിനൊന്ന് മണി വരെ ഒ.പി. ബഹിഷ്കരിക്കുമെന്ന്
കെ. ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. ബാലചന്ദർ , സെക്രട്ടറി ഡോ. പ്രവീൺ കുമാർ റ്റി. എന്നിവർ അറിയിച്ചു.