കോഴഞ്ചേരി : നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോൺ വാങ്ങി നൽകുന്നതിന് പണം കണ്ടെത്താൻ സി.പി.ഐ മല്ലപ്പുഴശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലായ് 11ന് ബിരിയാണി ചലഞ്ച് നടത്തുമെന്ന് ലോക്കൽ സെക്രട്ടറി തോമസ് യേശുദാസ് പറഞ്ഞു. കൂപ്പൺ വിതരണോദ്ഘാടനം ജില്ലാ കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അടൂർ സേതു,​ ഫാ. ജോർജ് വർഗീസിന് നൽകി നിർവഹിച്ചു. വി.കെ. പുരുഷോത്തമൻ പിള്ള, അബ്ദുൽ ഷുക്കൂർ, തോമസ് യേശുദാസ് , അജിത്ത് കുറുന്താർ, പഞ്ചായത്ത് അംഗം മിനി ജിജു ജോസഫ്, ആർ.ശ്രീലേഖ , വി.എ.ദിവാകരൻ വിനോദ് വർഗീസ്, രാജൻ കുറുന്താർ, രജനി സനൽ , ശരണ്യ മോൾ എന്നിവർ പ്രസംഗിച്ചു.