പത്തനംതിട്ട : രണ്ട് വർഷമായി വൈദ്യുതിയ്ക്കായി വിവിധ വകുപ്പുകൾ കയറിയിറങ്ങിയ ആലുനിൽക്കുന്നതിൽ രവിയ്ക്ക് വൈദ്യുതി ലഭിച്ചു. 27 വർഷമായി വാടക വീട്ടിൽ താമസിച്ച് ലൈഫ് ലൈൻ വഴി കിട്ടിയ വീടുപണി വൈദ്യുതിയ്ക്കായി കെ.എസ്.ഇ.ബിയെ സമീപിച്ചപ്പോഴാണ് വീടിന് മുന്നിലൂടെ പോകുന്ന പള്ളി സെമിത്തേരിറോഡുമായി സമീപ വസ്തുക്കാരന് തർക്കമുള്ളതായി അറിഞ്ഞത്. സഹായിക്കണമെന്ന് രവി ആവശ്യപ്പെട്ടതിനെ തുടർന്ന് പൊതു പ്രവർത്തകൻ എന്ന നിലയിൽ ഈ വിഷയത്തിൽ വിൻസൺ തോമസ് ചിറക്കാല ഇടപെട്ടു. നിരവധി വകുപ്പിൽ അനുമതിയ്ക്കായി നടന്നു. പിന്നീട് കേസ് നിലനിൽക്കുന്ന വഴിയിൽ നടവഴിയുണ്ടെന്ന് കണ്ടെത്തി. ശേഷം ഒറ്റ ദിവസം കൊണ്ട് രണ്ട് പോസ്റ്റ് ഇട്ട് ലൈൻ വലിച്ച് രവിയുടെ സ്വപ്ന വീട്ടിൽ സൗജന്യമായി വൈദ്യുതി കണക്ഷൻ എത്തിച്ചു. ആന്റോ ആന്റണി എം.പി, എ.ഡി.എം, താഹസീൽദാർ, ഇലന്തൂർ വില്ലേജ് ഓഫീസർ, ബി.പി.എൽ ലിസ്റ്റ് സാക്ഷ്യപ്പെടുത്തിയ പഞ്ചായത്ത് സെക്രട്ടറി, വി.ഇ.ഒ, പത്തനംതിട്ട കെ.എസ്.ഇ.ബിയുടെ എ.എക്സ്.ഇ,എം.ഇ,സബ് എൻജിനിയർ, ഓവർസീയർ എല്ലാവരും സഹായിക്കാനായി എത്തിയതായി വിൻസൺ തോമസ് പറയുന്നു.