പത്തനംതിട്ട : സംസ്ഥാന വ്യാപകമായി നടന്ന മരംകൊള്ളയെ കുറിച്ച് ജ്യുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് ആഹ്വാനം ചെയ്ത ധർണ ഇലന്തൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് എം.ബി സത്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം ജോൺസൻ അദ്ധ്യക്ഷത വഹിച്ചു. ധർണയിൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് സാംസൺ തെക്കേതിൽ മണ്ഡലം വൈസ് പ്രസിഡന്റ് ഡി. ദിലീപ്, മണ്ഡലം സെക്രട്ടറി ഓമനക്കുട്ടൻ നായർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിബിൻ ചിറക്കടവിൽ, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് സ്റ്റെയിൻ ഇലന്തൂർ, പി.ടി മാത്യു എന്നിവർ പങ്കെടുത്തു.