പത്തനംതിട്ട : കേരള ശാന്തി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9.30 മുതൽ ലഹരി വിരുദ്ധദിനാചരണം വീഡിയോ കോൺഫറൻസിൽ നടക്കും.

കേരള ശാന്തി സമിതി സംസ്ഥാന പ്രസിഡന്റും കേരള ഹൈക്കോടതി മുൻ ജഡ്ജിയുമായ ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിക്കും.