തിരുവല്ല: പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് മോട്ടോർ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ ധർണ നടത്തി. തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന ധർണ ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ നിയോജകമണ്ഡലം പ്രസിഡന്റ് അജി മഞ്ഞാടി അദ്ധ്യക്ഷത വഹിച്ചു. ശ്രീകാന്ത് ജി. അനി കോട്ടൂർ, പ്രദീപ്, ജോസ് തോലശേരി, സന്തോഷ് റ്റി.കെ. മനോജ് കെ എന്നിവർ പ്രസംഗിച്ചു.