തിരുവല്ല: മരംകൊള്ളയ്ക്കെതിരെ യു.ഡി.എഫ് പെരിങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ വില്ലേജ് ഓഫീസ് പടിക്കൽ നടന്ന ധർണ കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്‌തു.യു.ഡി.എഫ് മണ്ഡലം ചെയർമാൻ സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ അഡ്വ.സതീഷ് ചാത്തങ്കരി, സാം ഈപ്പൻ, ജേക്കബ് തോമസ്,ഈപ്പൻ കുര്യൻ, റോയി വറുഗീസ്, ക്രിസ്റ്റഫർ ഫിലിപ്പ്, രാജൻ വറുഗീസ്, ജിജിമോൻ, എം.എസ്.ചാക്കോ, ജേക്കബ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.