തിരുവല്ല: അടിയന്തരാവസ്ഥ വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിസ തടവുകാരെ ആദരിച്ചു. ബി.ജെ.പി ദേശീയ സമിതിയംഗം കെ.ആർ.പ്രതാപചന്ദ്രവർമ്മ, സംസ്ഥാന സമിതിയംഗം അഡ്വ. ജി.നരേഷ്, ഡോ.രാമചന്ദ്രൻ എന്നിവരെ ബി.ജെ.പി ദേശിയ സമിതിയംഗം അഡ്വ.വി.എൻ.ഉണ്ണിയാണ് ആദരിച്ചത്. ജില്ലാ വൈസ് പ്രസിഡന്റ് അയ്യപ്പൻകുട്ടി അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ, ജില്ലാ സെക്രട്ടറി പ്രസന്നകുമാർ കുറ്റൂർ, മണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ, കർഷകമോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കൽ, മുൻസിപ്പൽ കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, പൂജാ ജയൻ, ടൗൺ പ്രസിഡന്റ് പ്രതീഷ് ജി.പ്രഭു, രാജേഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു.