തിരുവല്ല: അടിയന്തരാവസ്ഥയുടെ നാൽപത്താറാം വാർഷികം സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു. ജില്ലാ കമ്മിറ്റിയുടെ ആഘോഷം തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സംസ്ഥാന സെക്രട്ടറി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അടൂർ റോയി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ.ജോൺസൺ മാത്യു, ശശിധരൻ പിള്ള,വർഗീസ് തോമസ്, ജോൺമത്തായി,രാജു കടമാൻകുളം എന്നിവർ പ്രസംഗിച്ചു.