തിരുവല്ല: നെടുമ്പ്രം പഞ്ചായത്ത് അഞ്ചാം വാർഡിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത 22 കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ. തോമസ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി അദ്ധ്യക്ഷയായി. പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രലേഖ, വൈസ് പ്രസിഡന്റ് ബിനിൽകുമാർ, വാർഡ് മെമ്പർ സൈലേഷ് മങ്ങാട്, തിരുവല്ല അർബൻ ബാങ്ക് ചെയർമാൻ അഡ്വ.ആർ. സനൽകുമാർ, വൈശാഖ്, പ്രമോദ് ഇളമൺ, സജീവ് മങ്ങാട്ട്, വിനയചന്ദ്രൻ, മോനച്ചൻ, ബാബുരാജ്, നരേന്ദ്രബാബു എന്നിവർ പങ്കെടുത്തു.