അടൂർ : ഏഴംകുളം വില്ലേജ് ഓഫീസിന്റെ പരിധിയിലുള്ള കെ.ഐ.പി കനാൽ പുറമ്പോക്കിലെ മരങ്ങൾ ഒരു പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ മുറിച്ചുകടത്തിയതായി പരാതി. കെ ഐ പി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കേസെടുത്തു. മരങ്ങൾ കടത്തിയ ആൾക്കും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്‌ ഏഴംകുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തടി മുറിച്ചുമാറ്റിയ സ്ഥലം കോൺഗ്രസ്‌ നേതാക്കളായ സുരേഷ് ബാബു, ഇ.എ ലത്തീഫ്, ശ്രീദേവി ബാലകൃഷ്ണൻ, എന്നിവർ സന്ദർശിച്ചു. മണ്ണും മരവും മറ്റു സാമൂഹ്യ സമ്പത്തുകളും അപഹരിക്കുന്ന സംഘം ഏഴംകുളത്തു പ്രവർത്തിക്കുന്നതായും ഇതേപ്പറ്റി വിശദമായ അനേഷണം നടത്തണമെന്നും മണ്ഡലം പ്രസിഡന്റ്‌ ഇ എ ലത്തീഫ് പറഞ്ഞു.