തിരുവല്ല: കൊവിഡ് കാലത്ത് സത്യം മിനിസ്ട്രീസ് ട്രസ്റ്റ് സൗജന്യമായി ആംബുലൻസ് സേവനം തുടങ്ങി.ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഡോ.സി.വി. വടവന അദ്ധ്യക്ഷത വഹിച്ചു. കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ടി.ദിനേശ് കുമാറിന് താക്കോൽ കൈമാറി. എം.സലിം, ഷിബു പുതുക്കേരിൽ, അച്ചൻകുഞ്ഞ് ഇലന്തൂർ, മാത്യൂസ് പി.ജോൺ എന്നിവർ പങ്കെടുത്തു. കവിയൂർ പഞ്ചായത്തിന്റെ പ്രൈമറി ഹെൽത്ത് സെന്ററുമായി സഹകരിച്ചാണ് ആംബുലൻസ് പ്രവർത്തിക്കുക. കവിയൂർ, കുന്നന്താനം, തിരുവല്ല മേഖലകളിൽ സൗജന്യമായി ആംബുലൻസ് സേവനം ആവശ്യമുള്ളവർ 7034749000 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.