26-ncc-marthoma-college-m
തിരുവല്ല മാർത്തോമ്മ കോളേജിലെ എൻ സി സി യുടെ നേതൃത്വത്തിൽ സമാഹരിച്ച സമാർട്ട് ഫോണുകൾ നഗരസഭ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ കോളേജ് പ്രിൻസിപ്പൽ ഡോ.വറുഗ്ഗീസ് മാത്യുവിന് കൈമാറുന്നു.

തിരുവല്ല :ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യമില്ലാതിരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും മാർത്തോമ്മ കോളേജിലെ എൻ.സി.സിയുടെ നേതൃത്വത്തിൽ സ്മാർട്ട് ഫോണുകൾ നൽകി. തിരുവല്ല നഗരസഭ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ പ്രിൻസിപ്പൽ ഡോ. വർഗീസ് മാത്യുവിന് കൈമാറി. വാർഡ് കൗൺസിലർ ഡോ. രജിനോൾഡ് വറുഗീസ്, ഡോ.നീത എൻ നായർ എന്നിവർ പ്രസംഗിച്ചു. എൻ.സി.സി കേഡറ്റുകളായ ഗോട്ബി ബാബു, ഫെബി മറിയം ജോൺ, ശബരിനാഥ് .എസ്, എന്നിവർ നേതൃത്വം നൽകി.കോളേജിലെ അദ്ധ്യാപകരുടെ കൂട്ടായ്മയായ സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ നാൽപ്പത്തി രണ്ട് കുട്ടികൾക്ക് എല്ലാ മാസവും ഡാറ്റാ റീചാർജ്ജ് ചെയ്തുകൊടുക്കുന്നുണ്ട്.